എടക്കാവ് ശ്രീ ദുർഗ്ഗ ക്ഷേത്ര ചരിത്രം

മലബാറിലെ പ്രസിദ്ധമായ എടക്കാവ് ശ്രീ ശക്തി ദുർഗ്ഗാ ക്ഷേത്രം ഇന്ന് വിശ്വാസികളുടെ അഭയകേന്ദ്രവും ശ്രദ്ധാകേന്ദ്രവുമാണ്. ആയിരത്തി അഞ്ഞൂറിൽപരം വർഷം പഴക്കമുള്ള എടക്കാവ് ക്ഷേത്രം പുനർ നിർമ്മാണത്തിന് 2003 ജനുവരി 23-ാം തിയ്യതി വൈകീട്ട് 5 മണിക്ക് ഭക്തജനാവലിയുടെ സാന്നിദ്ധ്യത്തിൽ വെളിയന്നൂർ കേശവൻ ആചാരിയുടെ നിർദ്ദേശപ്രകാരം നെയ് വിളക്ക് തെളിയിച്ചു. കൂട്ട പ്രാർത്ഥനയോടെ ക്ഷേത്ര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ശക്തിദുർഗ്ഗാ എന്ന നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രം എടക്കാവിൽ സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രത്യേകതകൾ ഇവിടെ കണ്ടു വരുന്നു. മംഗല്യ സൗഭാഗ്യത്തിനും സന്താന സൗഭാഗ്യത്തിനും സർവ ഐശ്വര്യത്തിനും എടക്കാവിൽ അമ്മയുടെ നടയിൽ എത്തി മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയതായാണ് ഇവിടെ എത്തുന്ന ഭക്തരുടെ അനുഭവം.

മലയാള മാസത്തിലെ എല്ലാ കാർത്തിക നാളിലും കാലത്ത് ഗണപതിഹോമത്തോടു കൂടി തുടങ്ങി പൂജകളും ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് കാർത്തികദീപം തെളിയിക്കൽ, ദീപാരാധന എന്നിവ നടത്തി വരുന്നു.

നിത്യജീവിതത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന നിരവധി പാപങ്ങൾക്കും സ്വധർമ്മം വേണ്ടതുപോലെ നിർവഹിക്കു വാൻ കഴിയാത്തതുകൊണ്ടുള്ള ദോഷങ്ങൾ തീരു വാനും ദേവീ നാമസങ്കീർത്തനങ്ങൾ മാത്രമേ പരിഹാര മുള്ളൂ. ധനം വേണ്ടവർക്ക് ധനവും കീർത്തി വേണ്ടവർ കീർത്തിയും വിദ്യ വേണ്ടവർക്ക് വിദ്യയും ദേവീഭജനം കൊണ്ട് ലഭിക്കുന്നു.

നിത്യേന ദേവീനാമാർച്ചന നടത്തുന്നവർക്ക് സകല സൗഭാഗ്യങ്ങളും പുത്രപൗത്രാദി സമ്പത്തുകളും ആധ്യാത്മികമായി ലളിതാ സായൂജ്യ പദത്തെ പ്രാപിക്കുവാനും കഴിയുന്നു. ലളിതാ സഹസ്രനാമ ജപത്തിന്റെ ഫലശ്രുതി ഇങ്ങിനെ നിരവധിയുണ്ട്.

Edakkavu Shree Shakti Durga Kshetram, Purakkatiri, Mukkam Kadavu, Thalakulathur, Kozhikode, Kerala, India
Edakkavu Shree Shakti Durga Kshetram, Purakkatiri, Mukkam Kadavu, Thalakulathur, Kozhikode, Kerala, India