ഈ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. - തലക്കുളത്തൂർ, പുറക്കാട്ടിരി, മുക്കം കടവ്
മലബാറിലെ പ്രസിദ്ധമായ എടക്കാവ് ശ്രീ ശക്തി ദുർഗ്ഗാ ക്ഷേത്രം ഇന്ന് വിശ്വാസികളുടെ അഭയകേന്ദ്രവും ശ്രദ്ധാകേന്ദ്രവുമാണ്. ആയിരത്തി അഞ്ഞൂറിൽപരം വർഷം പഴക്കമുള്ള എടക്കാവ് ക്ഷേത്രം പുനർ നിർമ്മാണത്തിന് 2003 ജനുവരി 23-ാം തിയ്യതി വൈകീട്ട് 5 മണിക്ക് ഭക്തജനാവലിയുടെ സാന്നിദ്ധ്യത്തിൽ വെളിയന്നൂർ കേശവൻ ആചാരിയുടെ നിർദ്ദേശപ്രകാരം നെയ് വിളക്ക് തെളിയിച്ചു. കൂട്ട പ്രാർത്ഥനയോടെ ക്ഷേത്ര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ശക്തി ദുർഗ്ഗാ എന്ന നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രം എടക്കാവിൽ സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രത്യേകതകൾ ഇവിടെ കണ്ടു വരുന്നു. മംഗല്യ സൗഭാഗ്യത്തിനും സന്താന സൗഭാഗ്യത്തിനും സർവ ഐശ്വര്യത്തിനും എടക്കാവിൽ അമ്മയുടെ നടയിൽ എത്തി മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയതായാണ് ഇവിടെ എത്തുന്ന ഭക്തരുടെ അനുഭവം...
എടക്കാവ് ശ്രീ ശക്തി ദുർഗ്ഗാ ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകൾ
എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 7 മണി വരെ മാസപൂജയുടെ വഴിപാടു ശീട്ടാക്കാവുന്നതാണ്
2021/2022
ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട്
ക്ഷേത്രം തന്ത്രി